Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttanad

Alappuzha

വേ​റി​ട്ട പ്ര​ഖ്യാ​പ​ന​വുമാ​യി കു​ട്ട​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റെ​ജി ചെ​റി​യാ​ൻ

ച​മ്പ​ക്കു​ളം: എംഎ​ൽഎ​ ആയാ​ൽ ത​നി​ക്ക് ല​ഭി​ക്കു​ന്ന ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും മ​ണ്ഡ​ല​ത്തി​ലെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് വീ​തി​ച്ചുന​ല്കു​മെ​ന്ന് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി റെ​ജി ചെ​റി​യാ​ൻ. കേ​ര​ള​ത്തി​ലെ മ​റ്റേ​തൊ​രു പ്ര​ദേ​ശ​ത്തു​മു​ള്ള ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തേ​ക്കാ​ൾ വ​ലി​യ ദു​രി​ത​വും ക​ഷ്ട​പ്പാ​ടു​മാ​ണ് കു​ട്ട​നാ​ട്ടു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന​ത്.

അ​തി​നാ​ൽ കു​ട്ട​നാ​ടി​ന്‍റെ ജ​ന​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ല​ഭി​ക്കു​ന്ന വേ​ത​ന​വും അ​ല​വ​ൻ​സു​ക​ളും സ്വ​ന്തം കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ധാ​ർ​മി​ക​മാ​യി ശ​രി​യ​ല്ല. അ​തു​കൊ​ണ്ട് ജ​ന​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ശ​മ്പ​ള​വും ഇ​ന്ധ​നം അ​ട​ക്ക​മു​ള്ള മ​റ്റ് എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റു​ന്നു​ണ്ടെ​ങ്കി​ൽ അ​തും സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കി​ല്ല.

ഇ​ത് കു​ട്ട​നാ​ട്ടി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും അ​ശ​ര​ണ​ർ​ക്കാ​യും മാ​റ്റി​വ​യ്ക്കും. ഓ​രോ മാ​സ​വും ല​ഭി​ക്കു​ന്ന ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ആ​ർ​ക്കൊ​ക്കെ ന​ല്കി എ​ന്ന് വ്യ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

District News

ചോ​ദി​ച്ചു ചോ​ദി​ച്ച് നാ​ട്ടു​കാ​രു​ടെ നാ​വി​ലെ വെ​ള്ളം വ​റ്റി; വെ​ള്ളം ആ​രു വ​റ്റി​ക്കും

ചമ്പ​ക്കു​ളം: കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​ക്കെ​ട്ട് മാ​റ്റാ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം വ​റ്റി​ക്കു​ക​യെ​ന്ന​താ​ണ് അ​ത്യാ​വ​ശ്യം. ഇ​ത് ആ​രു വ​റ്റി​ക്കു​മെ​ന്ന​താ​ണ് ചോ​ദ്യം. വെ​ള്ളം വ​റ്റി​ക്കാ​ത്ത​തു കാ​ര​ണം പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ അ​ക​ത്തു​ള്ള തു​രു​ത്തു​ക​ളി​ലും ബ​ണ്ടു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ണ്. വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ളും ന​ശി​ക്കും.

ജീ​വി​തം പ്ര​തി​സ​ന്ധി​യി​ൽ

മ​ഴ മാ​റി​നി​ന്നാ​ലും വെ​ള്ള​ത്തി​ൻ​റെ വ​ര​വ് കു​റ​ഞ്ഞാ​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം പെ​ട്ടെ​ന്ന് ഒ​ഴി​ഞ്ഞു​പോ​കി​ല്ല എ​ന്ന​താ​ണ് അ​നു​ഭ​വം. വെ​ള്ള​ത്തി​ന് ഒ​ഴു​കി​പ്പോ​കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളി​ല്ല എ​ന്ന​താ​ണ് പ്ര​ശ്നം. ഇ​തു നി​ത്യ​ജീ​വി​ത​ത്തെ മാ​ത്ര​മ​ല്ല, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ​പ്പോ​ലും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.

വെ​ള്ള​ക്കെ​ട്ട് മൂ​ലം പ​ല സ്കൂ​ളു​ക​ളും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഈ ​വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തി​ൽ​ത്ത​ന്നെ 20-ൽ ​അ​ധി​കം അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ കു​ട്ട​നാ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്കു ന​ഷ്ട​മാ​യി. കു​ട്ട​നാ​ട്ടി​ലെ ഒ​രു സ്കൂ​ളി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൻ​റെ കാ​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി നേ​ര​ത്തെ ഇ​ട​പെ​ട്ടി​രു​ന്നു.

കു​ട്ട​നാ​ട്ടി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ​മു​ദ്ര​നി​ര​പ്പി​നേ​ക്കാ​ൾ ഒ​ൻ​പ​ത് അ​ടി​വ​രെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്. അ​വി​ടെ​യാ​ണ് വെ​ള്ളം വ​റ്റി​ച്ചു നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന​ത്. സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ വെ​ള്ളം വ​റ്റി​ക്കു​ക എ​ന്ന​തു ക​ർ​ഷ​ക​ർ​ക്കു ഭ​ഗീ​ര​ഥ പ്ര​യ​ത്ന​മാ​ണ്. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഒ​രു കൃ​ഷി മാ​ത്ര​മാ​ണ്. ചി​ലേ​ട​ങ്ങ​ളി​ൽ ര​ണ്ടും. കൃ​ഷി​സ​മ​യം ക​ഴി​ഞ്ഞാ​ൽ സ​മീ​പ​ത്തെ ന​ദി​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും ജ​ല​നി​ര​പ്പാ​യി​രി​ക്കും മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും.

തു​ക കൂ​ട്ട​ണം

പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ട് സം​ര​ക്ഷ​ണ​ത്തി​നും മ​റ്റു​മാ​യി പ​ലേ​ട​ത്തും ഏ​ക്ക​ർ ഒ​ന്നി​ന് 3,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന ക​ർ​ഷ​ക​ർ ത​ന്നെ വെ​ള്ളം വ​റ്റി​ക്ക​ലി​ന്‍റെ​യും ചു​മ​ത​ല വ​ഹി​ക്കേ​ണ്ടി വ​രു​ന്ന​ത് ഇ​ര​ട്ടി ഭാ​ര​മാ​ണ്. വെ​ള്ളം വ​റ്റി​ക്ക​ലി​ന്‍റെ തു​ക പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ വെ​ള്ളം വ​റ്റി​ക്ക​ലി​നു ന​ൽ​കു​ന്ന തു​ക​യു​ടെ വ്യ​വ​സ്ഥ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

ഒ​രു പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വി​സ്തൃ​തി പു​ര​യി​ട​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കും. എ​ന്നാ​ൽ, കൃ​ഷി​യി​ട​ത്തി​ന്‍റെ വി​സ്തൃ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ തു​ക ന​ൽ​കു​ന്ന​ത്.

പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ ന​ട്ടം തി​രി​യു​ന്നു

പു​റം​ബ​ണ്ടു​ക​ൾ ഒ​രു​പ​രി​ധി വ​രെ ഉ​യ​ർ​ന്ന​തും ബ​ല​മു​ള്ള​തു​മാ​യ നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ൾ കു​ട്ട​നാ​ട്ടി​ലു​ണ്ട്. ര​ണ്ടാം കൃ​ഷി​യി​ല്ലെ​ങ്കി​ൽ പ​ന്പിം​ഗ് ന​ട​ക്കാ​റി​ല്ലെ​ന്ന​തി​നാ​ൽ, വി​വി​ധ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ലൂ​ടെ മെ​ച്ച​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള പാ​ട​ശേ​ഖ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ൽ വെ​ള്ളം ക​യ​റും. ഇ​ങ്ങ​നെ ക​യ​റു​ന്ന വെ​ള്ളം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചു വ​റ്റി​ച്ചാ​ൽ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര​മാ​കും.

ആ​റ്റി​ലും തോ​ട്ടി​ലു​മൊ​ക്കെ ജ​ല​നി​ര​പ്പു താ​ഴ്ന്നു നി​ൽ​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ മോ​ട്ടോ​ർ ന​ട​ത്താ​തെ ത​ന്നെ ഷ​ട്ട​റു​ക​ളും തൂ​ന്പു​ക​ളും ആ​വ​ശ്യാ​നു​സ​ര​ണം തു​റ​ന്നു​വ​ച്ചും പെ​യ്ത്തു​വെ​ള്ളം പു​റ​ത്തെ​ത്തി​ക്കാ​നാ​വും. റ​വ​ന്യു വ​കു​പ്പി​നു കീ​ഴി​ലു​ള്ള പു​ഞ്ച സ്പെ​ഷ​ൽ ഓ​ഫി​സ​റാ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം വ​റ്റി​ക്കാ​ൻ നി​ശ്ചി​ത തു​ക​യ്ക്ക് ഓ​രോ പാ​ട​ശേ​ഖ​ര​വും കൃ​ഷി​ക്കാ​യി ലേ​ലം ചെ​യ്തു ന​ല്കു​ന്ന​ത്.

അ​തി​നാ​ൽ ഓ​രോ ക​ർ​ഷ​ക​നും കൈ​യി​ൽ​നി​ന്ന് ര​ണ്ടാ​യി​ര​ത്തി​ലേ​റെ രൂ​പ​കൂ​ടി ചെ​ല​വ​ഴി​ച്ചാ​ണ് പ​ലേ​ട​ത്തും വെ​ള്ളം വ​റ്റി​ക്ക​ൽ ന​ട​ത്തു​ന്ന​ത്. പു​ഞ്ച​കൃ​ഷി ആ​യാ​ലും ര​ണ്ടാം കൃ​ഷി ആ​യാ​ലും ആ​റു മാ​സ​ത്തേ​ക്കാ​ണ് പാ​ടം ലേ​ലം ചെ​യ്തു ന​ല്കു​ന്ന​ത്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ ക​രാ​ർ എ​ടു​ത്തി​രു​ന്ന ആ​ൾ മോ​ട്ടോ​റും മ​റ്റ് സാ​മ​ഗ്രി​ക​ളും എ​ടു​ത്തു​മാ​റ്റും. വൈ​ദ്യു​തി വ​കു​പ്പ് വൈ​ദ്യു​തി​യും വി​ച്ഛേ​ദി​ക്കും. ഒ​രു കൃ​ഷി മാ​ത്രം ചെ​യ്യു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പി​ന്നീ​ടു​ള്ള ആ​റു​മാ​സം വെ​ള്ളം വ​റ്റി​ക്കാ​ൻ മോ​ട്ടോ​ർ ഉ​ണ്ടാ​വി​ല്ല.

ചി​ലേ​ട​ങ്ങ​ളി​ൽ, നാ​ട്ടു​കാ​രു​ടെ നി​ർ​ബ​ന്ധ​ത്തെ​ത്തു​ട​ർ​ന്നു മോ​ട്ടോ​ർ തു​ട​ർ​ന്നു പ്ര​വ​ർ​ത്തി​പ്പി​ച്ച് നി​യ​ന്ത്രി​ത അ​ള​വി​ൽ വെ​ള്ളം വ​റ്റി​ക്കാ​റു​ണ്ട്. മോ​ട്ടോ​ർ വാ​ട​ക, ഡ്രൈ​വ​ർ ശ​മ്പ​ളം, വൈ​ദ്യു​തി ചാ​ർ​ജ്, മ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ല്ലാം​ത​ന്നെ പാ​ട​ശേ​ഖ​ര സ​മി​തി​ക​ളാ​ണ് വ​ഹി​ക്കു​ന്ന​ത്.

ദു​രി​ത​നി​വാ​ര​ണം പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലാ​ത്ത​തി​നാ​ൽ, നെ​ൽ​ക്കൃ​ഷി​യി​ല്ലാ​ത്ത​പ്പോ​ഴ​ത്തെ പമ്പിം​ഗി​നാ​യി നി​ർ​ബ​ന്ധി​ക്കു​ന്ന​തി​നെ​തി​രെ​യും മ​ഴ​ക്കാ​ല​ത്തെ ര​ണ്ടാം കൃ​ഷി​ക്കെ​തി​രെ​യു​മൊ​ക്കെ പ്ര​ദേ​ശ​വാ​സി​ക​ള​ല്ലാ​ത്ത ക​ർ​ഷ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നും എ​തി​ർ​പ്പു​ക​ളും ഉ​യ​രാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പമ്പിംഗ് ന​ട​ത്തേ​ണ്ടി വ​രു​ന്പോ​ൾ, കൃ​ഷി​യു​ടെ കാ​ലം അ​ല്ലാ​തി​രു​ന്നി​ട്ടും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന പ്ര​തി​സ​ന്ധി​യി​ലാ​ണ് ക​ർ​ഷ​ക​രും പാ​ട​ശേ​ഖ​ര സ​മി​തി​യും.

സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​ത്

കൃ​ഷി​വ​കു​പ്പും പ​മ്പിം​ഗ് ലേ​ലം ന​ട​ത്തു​ന്ന റ​വ​ന്യു​വ​കു​പ്പും സം​യു​ക്ത​മാ​യി ഇ​ട​പെ​ട്ടാ​ൽ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടു ദു​രി​ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​നി​ൽ​ക്കു​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കും അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കും പ​രി​ഹാ​രം ക​ണ്ടെ​ത്താ​മെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

* പ​മ്പിം​ഗ് ലേ​ലം ന​ട​ത്തു​ന്ന കാ​ലാ​വ​ധി ഒ​രു കൃ​ഷി എ​ന്ന​തി​നു പ​ക​രം ര​ണ്ട് കൃ​ഷി ഉ​ൾ​പ്പെ​ടു​ന്ന ഒ​രു വ​ർ​ഷം എ​ന്നാ​ക്ക​ണം. പ​മ്പിംഗ് സ​ബ്സി​ഡി തു​ക കൂ​ട്ട​ണം.
* എ​ല്ലാ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും സ്ഥി​രം വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​ക​ണം.
* ഒ​രു കൃ​ഷി മാ​ത്രം ചെ​യ്യു​ന്ന പാ​ട​ങ്ങ​ളി​ലും കൃ​ഷി​ക്കു ശേ​ഷം വെ​ള്ളം വ​റ്റി​ക്കാ​ൻ തു​ക അ​നു​വ​ദി​ക്ക​ണം.
* പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ആ​കെ ഭൂ​വി​സ്തൃ​തി ക​ണ​ക്കാ​ക്കി ആ​നു​കൂ​ല്യം ന​ൽ​ക​ണം.
* കൃ​ഷി ഇ​ല്ലാ​ത്ത കാ​ല​ത്തെ പമ്പിംഗും ലേ​ല വ്യ​വ​സ്ഥ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.
* പെ​ട്ടി​ക്കും പ​റ​യ്ക്കും പ​ക​രം കൂ​ടു​ത​ൽ ശ​ക്തി​യു​ള്ള ജെ​റ്റ് പമ്പു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.
* പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടു​ക​ൾ ബ​ല​പ്പെ​ടു​ത്തി ഉ​യ​ർ​ത്ത​ണം.
* നി​യ​ന്ത്രി​ത പമ്പിംഗ് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ ഒ​രു പ്രാ​ദേ​ശി​ക സ​മി​തി​യു​ടെ മേ​ൽ​നോ​ട്ടം ഉ​ണ്ടാ​ക​ണം. സ​മി​തി വേ​ണം വെ​ള്ള​പ്പൊ​ക്ക കാ​ല​ത്തെ നി​യ​ന്ത്രി​ത പമ്പിം​ഗ് അ​വ​ലോ​ക​നം ന​ട​ത്തേ​ണ്ട​ത്.
* ഓ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും വാ​ർ​ഷി​ക പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ ഇ​തി​നു തു​ക വ​ക​യി​രു​ത്ത​ണം.

Kerala

ക്ഷ​ണം സ്വീ​ക​രി​ച്ചു; ജി.​സു​ധാ​ക​ര​ൻ സി​പി​എം വേ​ദി​യി​ലേ​ക്ക്

ആ​ല​പ്പു​ഴ: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ജി.​സു​ധാ​ക​ര​ൻ സി​പി​എം വേ​ദി​യി​ലേ​ക്ക്. ഇ​ന്ന് കു​ട്ട​നാ​ട്ടി​ൽ ന​ട​ക്കു​ന്ന വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ സ്മാ​ര​ക പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ക.

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് സു​ധാ​ക​ര​നെ പാ​ർ​ട്ടി പ​രി​പാ​ടി​യി​ലേ​ക്ക് ആ​ല​പ്പു​ഴ​യി​ലെ നേ​തൃ​ത്വം ക്ഷ​ണി​ക്കു​ന്ന​ത്. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

നേ​തൃ​ത്വ​വു​മാ​യി പ​ര​സ്യ പോ​രി​ലേ​ക്ക് ക​ട​ന്ന ജി.​സു​ധാ​ക​ര​നെ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ എ​ത്തി നേ​താ​ക്ക​ൾ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സി.​എ​സ്.സു​ജാ​ത​യും ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റും നേ​രി​ട്ടെ​ത്തി​യാ​യി​രു​ന്നു പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ച​ത്.

ക്ഷ​ണം സ്വീ​ക​രി​ച്ചെന്നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ജി ​സു​ധാ​ക​ര​ൻ പറഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജി.​സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Kerala

തനത് കുട്ടനാടൻ താറാവിനെ സംരക്ഷിക്കാം

ആ​​​ന്‍റ​​​ണി ആ​​​റി​​​ൽ​​​ച്ചിറ, ച​​​മ്പ​​​ക്കു​​​ളം
2014ലെ ​​​പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ കാ​​​ല​​​ത്ത് കു​​​ട്ട​​​നാ​​​ട്ടി​​​ലെ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​ർ ത​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ഒ​​​ന്നി​​​ച്ചുകൂ​​​ടു​​​ക​​​യു​​​ണ്ടാ​​​യി. 1080 താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു അ​​​ന്ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഒ​​​ന്നി​​​ച്ചുകൂ​​​ടി​​​യ​​​ത്. എ​​​ന്നാ​​​ൽ 2024 ആ​​​യ​​​പ്പോ​​​ഴേ​​​ക്കും കു​​​ട്ട​​​നാ​​​ട്ടി​​​ലെ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ എ​​​ണ്ണം നൂ​​​റി​​​ൽ താ​​​ഴെ​​​യാ​​​യി കു​​​റ​​​ഞ്ഞു. കു​​​ട്ട​​​നാ​​​ട്ടി​​​ലെ താ​​​റാ​​​വ്കൃ​​​ഷി നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ക​​​ർ​​​ഷ​​​ക​​​രെ താ​​​റാ​​​വ്കൃ​​​ഷി​​​യി​​​ൽ​​നി​​​ന്നു പി​​​ന്നോ​​​ട്ട​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്നു. പ​​​ത്ത് വ​​​ർ​​​ഷം​​കൊ​​​ണ്ട് താ​​​റാ​​​വ്ക​​​ർ​​​ഷ​​​ക​​​രു​​​ടെ എ​​​ണ്ണം പ​​​ത്തി​​​ലൊ​​​ന്നാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടു​​പി​​​ടി​​​ച്ച് പ്ര​​​തി​​​വി​​​ധി നി​​​ർ​​​ദേ​​​ശി​​​ക്കേ​​​ണ്ട​​​വ​​​രു​​​ടെ അ​​​ലം​​​ഭാ​​​വം ബാ​​​ക്കി​​​യു​​​ള്ള ക​​​ർ​​​ഷ​​​ക​​​രെ കൂ​​​ടി ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്ന് പി​​​ൻ​​​മാ​​​റാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​ക്കു​​​ന്നു.


പ​​​ക്ഷി​​​പ്പ​​​നി​​​യും മ​​​റ്റു രോ​​​ഗ​​​ങ്ങ​​​ളും
2014ൽ ​​​കു​​​ട്ട​​​നാ​​​ട​​​ൻ പ്ര​​​ദേ​​​ശ​​​ത്ത് അ​​​വ​​​ത​​​രി​​​ച്ച പ​​​ക്ഷി​​​പ്പ​​​നി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ഒ​​​രു ദ​​​ശാ​​​ബ്ദ​​​ത്തി​​​നി​​​ടെ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ട്ട ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി. പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ, താ​​​റാ​​​വി​​​ന്‍റെ മാം​​​സ​​​വും മു​​​ട്ട​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ ഒ​​​രു പ​​​റ്റം ആ​​​ളു​​​ക​​​ൾ താ​​​റാ​​​വി​​​നെ കൊ​​​ന്നൊ​​​ടു​​​ക്കി​​​യ​​​പ്പോ​​​ൾ മ​​​റ്റ് ചി​​​ല ക​​​ർ​​​ഷ​​​ക​​​ർ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നു​​​ക​​​ൾ ന​​​ല്കി വ​​​ലി​​​യ മു​​​ത​​​ൽമു​​​ട​​​ക്കി​​​ൽ ത​​​ങ്ങ​​​ളു​​​ടെ താ​​​റാ​​​വു​​​ക​​​ളെ സം​​​ര​​​ക്ഷി​​​ച്ചു. എ​​​ന്നാ​​​ൽ അ​​​ങ്ങ​​​നെ സം​​​ര​​​ക്ഷി​​​ച്ച താ​​​റാ​​​വി​​​ന്‍റെ മു​​​ട്ട നി​​​രോ​​​ധ​​​നം നി​​​മി​​​ത്തം ഉ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ടിവ​​​ന്നു. പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് മു​​​ട്ട​​​ക​​​ളാ​​​ണ് അ​​​ന്ന് ക​​​ർ​​​ഷ​​​ക​​​ർ ഓ​​​രോ ദി​​​വ​​​സ​​​വും ന​​​ശി​​​പ്പി​​​ച്ചു ക​​​ള​​​യാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യ​​​ത്. എ​​​ന്നാ​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നു​​​ക​​​ൾ ന​​​ല്കാ​​​തെ താ​​​റാ​​​വി​​​നെ കൊ​​​ല്ലാ​​​ൻ വി​​​ട്ടു​​​കൊ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും ല​​​ഭി​​​ച്ചു. എ​​​ന്നാ​​​ൽ താ​​​റാ​​​വി​​​നെ കൊ​​​ല്ലാ​​​തെ പ​​​രി​​​ര​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ബാ​​​ധ്യ​​​ത മാ​​​ത്രം ബാ​​​ക്കി​​​യാ​​​യി.


ഇ​​​ന്നും ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന പ​​​ക്ഷി​​​പ്പ​​​നി​​​യെ​​​പ്പ​​​റ്റി ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ളോ സ​​​ത്യ​​​സ്ഥി​​​തി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലോ ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ല.​


മ​​റു​​നാ​​ട​​ൻ​​ താ​​​റാ​​​വു​​​ക​​​ൾ
ഇ​​​ന്ന് കു​​​ട്ട​​​നാ​​​ട​​​ൻ താ​​​റാ​​​വ് എ​​​ന്ന പേ​​​രി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മി​​​ക്ക ഇ​​​ട​​​ങ്ങ​​​ളി​​​ലും ല​​​ഭി​​​ക്കു​​​ന്ന​​​ത് മ​​​റു​​​നാ​​​ട​​​ൻ താ​​​റാ​​​വാ​​​ണ്. കു​​​ട്ട​​​നാ​​​ടി​​​ന്‍റെ ത​​​ന​​​ത് ശൈ​​​ലി​​​യി​​​ൽ സ​​​മ​​​യ​​മെ​​ടു​​​ത്ത് വ​​​ള​​​ർ​​​ത്തു​​​ന്ന കു​​​ട്ട​​​നാ​​​ടി​​​ന്‍റെ ത​​​ന​​​ത് ഇ​​​ന​​​ങ്ങ​​​ളാ​​​യ ചാ​​​ര​​​യോ​​​ടും ചെ​​​മ്പ​​​ല്ലി​​​യോ​​​ടും സാ​​​മ്യം തോ​​​ന്നു​​​ന്ന മ​​റു​​നാ​​ട​​ൻ​​താ​​​റാ​​​വു​​​ക​​​ൾ വി​​​പ​​​ണി പി​​​ടി​​​ച്ച​​​ട​​​ക്കു​​​ന്ന​​​ത് കു​​​ട്ട​​​നാ​​​ട​​​ൻ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ധാ​​​ന ഭീ​​​ഷ​​​ണി​​​യാ​​​യി മാ​​​റി​​​യി​​​ട്ടു​​​ണ്ട്.


നാ​​​ലു മാ​​​സംകൊ​​​ണ്ട് വ​​​ള​​​ർ​​​ച്ച​​​യെ​​​ത്തു​​​ന്ന താ​​​റാ​​​വി​​​നെ മു​​​ട്ട​​​യ്ക്കും മാം​​​സ​​​ത്തി​​​നും എ​​​ന്നി​​​ങ്ങ​​​നെ വേ​​​ർ​​​തി​​​രി​​​ക്കും. മാം​​​സ​​​ത്തി​​​നു​​​ള്ള​​​വ​​​യെ മാ​​​ർ​​​ക്ക​​​റ്റി​​​ലേ​​​ക്കും മു​​​ട്ട​​യ്ക്കു​​​ള്ള​​​വ​​​യെ തു​​​ട​​​ർ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നും മാ​​​റ്റും. എ​​​ന്നാ​​​ൽ വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന താ​​​റാ​​​വി​​​ന് ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ണ്ടാ​​​യ പ​​​രി​​​പാ​​​ല​​​ന ചെ​​​ല​​​വി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വി​​​ല​​പോ​​​ലും ല​​​ഭി​​​ക്കാ​​​തെ പോ​​​കു​​​ന്നു. വ​​​ഴി​​​യോ​​​ര വി​​​ല്പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്രീ​​​കൃ​​​ത വി​​​ല്‌​​​പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും താ​​​റാ​​​വൊ​​​ന്നി​​​ന് 400 രൂ​​​പ​​​യ്ക്ക് അ​​​ടു​​​ത്തോ അ​​​തി​​​ന് മു​​​ക​​​ളി​​​ലോ ആ​​​ണ് വി​​​ല. എ​​​ന്നാ​​​ൽ ത​​​നി നാ​​​ട​​​ൻ താ​​​റാ​​​വു​​​ക​​​ളു​​​ടെ ഹോ​​​ൾ​​​സെ​​​യി​​​ൽ മാ​​​ർ​​​ക്ക​​​റ്റ് വി​​​ല 250 രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​ണ്.
പ്ര​​​തി​​​വി​​​ധി


=മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന താ​​​റാ​​​വി​​​ന് നി​​​ശ്ചി​​​ത നി​​​കു​​​തി ചു​​​മ​​​ത്ത​​​ണം. ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന താ​​​റാ​​​വു​​​ക​​​ളു​​​ടെ വി​​​ല നാ​​​ട​​​ൻ താ​​​റാ​​​വു​​​ക​​​ളു​​​ടെ വി​​​ല​​​യേ​​​ക്കാ​​​ൾ താ​​​ഴെ​​യാ​​​വു​​​ന്നി​​​ല്ല എ​​​ന്ന് ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​ണം.
=ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന താ​​​റാ​​​വി​​​ന് ചു​​​മ​​​ത്തു​​​ന്ന നി​​​കു​​​തി​​​യി​​​ൽ ഒ​​​രു വി​​​ഹി​​​തം താ​​​റാ​​​വ്ക​​​ർ​​​ഷ​​​ക​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്ക​​​ണം.
=താ​​​റാ​​​വി​​ന് തൂ​​​ക്ക​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി നി​​​ശ്ചി​​​ത തു​​ക നി​​​ശ്ച​​​യി​​​ച്ച് ന​​​ല്കു​​​ക​​​യും അ​​​ത് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്നു എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും വേ​​​ണം. ഇ​​ത​​നു​​സ​​രി​​ച്ചാ​​ക​​ണം ക​​​മ്പോ​​​ള വി​​​ല.
=കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ ക​​​മ്പോ​​​ളവി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നും മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​നും വേ​​​ണ്ട ന​​​ട​​​പ​​​ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഭാ​​​ഗ​​​ത്ത് നി​​​ന്ന് ഉ​​​ണ്ടാ​​​വ​​​ണം.
=താ​​​റാ​​​വ്കൃ​​​ഷി​​​യു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​വും ക​​​ർ​​​ഷ​​​ക സൗ​​​ഹൃ​​​ദ​​​വും ആ​​​ക​​​ണം.
=പ​​​ക്ഷി​​​പ്പ​​​നി​​​യെ​​ക്കു​​റി​​ച്ച് വ്യ​​​ക്ത​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ക​​​യും താ​​​റാ​​​വി​​​നെ കൊ​​​ന്നു ത​​​ള്ളു​​​ന്ന​​​തി​​​ന് പ​​​ക​​​രം സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വി​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നു​​​ക​​​ൾ ന​​​ല്കി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് വേ​​​ണ്ട ന​​​ട​​​പ​​​ടി​​യെ​​ടു​​ക്കു​​ക​​യും വേ​​​ണം.
=പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ താ​​​റാ​​​വി​​​നെ കൊ​​​ല്ലേ​​​ണ്ടി വ​​​ന്നാ​​​ൽ, കൊ​​​ല്ലു​​​ന്ന താ​​​റാ​​​വി​​​ന്‍റെ എ​​​ണ്ണ​​​ത്തി​​​ലും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര നി​​​ർ​​​ണ​​​യ​​​ത്തി​​​ലും സു​​​താ​​​ര്യ​​​ത കൊ​​​ണ്ടു​​​വ​​​ര​​​ണം.

Latest News

Corehub Up